2013, ഫെബ്രുവരി 13, ബുധനാഴ്‌ച

കുര്യന്റെ രാജിയും നീതിനിഷേധവും



കുര്യന്‍ ഇപ്പൊ രാജി വെക്കേണ്ട കാര്യമില്ല . ങേ? അതെ അത് തന്നെ, വേണ്ടാന്ന് .

നാല്പതു പേര്‍ പീഡിപ്പിച്ച പെണ്‍കുട്ടിക്ക് പതിനേഴു വര്‍ഷമായി കിട്ടാത്ത നീതി , ഇപ്പൊ വേണമെങ്കില്‍, അതിനു  കുര്യന്റെ രാജി മാത്രമാണ് പോംവഴിയെങ്കില്‍ അങ്ങനെ ഒരു നീതി ആ പെണ്‍കുട്ടിക്ക് വേണ്ട.

പെണ്‍കുട്ടിയുടെയും കുര്യന്റെയും സ്വഭാവം എന്തോ ആയിക്കോട്ടേ; രാജി വെക്കാതെ കുര്യനെതിരെ കേസ് മുന്നോട്ടു കൊണ്ട് പോകാന്‍ പറ്റില്ല എന്നും കുര്യന്‍ ഔദ്യോഗികപദവി ഉപയോഗിച്ച് കേസ് അന്വേഷണം അട്ടിമറിക്കും എന്ന് വിശ്വസിക്കുന്നവരോട് ചിലത് ചോദിക്കട്ടെ?

ആറു തവണ ലോകസഭയിലേക്കും മൂന്ന് തവണ രാജ്യസഭയിലേക്കും പ്രവേശനം കിട്ടിയ പി ജെ കുര്യന്‍ , ഊര്‍ജ-വ്യവസായ വകുപ്പ് കൈകാര്യം ചെയ്ത മന്ത്രി കൂടെ ആയിരുന്നു. അങ്ങനെ ഉള്ള ഒരാള്‍ക്ക് തന്റെ പേരിലുള്ള ഒരു കേസ് തേച്ചുമാച്ചു കളയാന്‍ സാധിക്കില്ല എന്നാണോ നിങ്ങളുടെ വിശ്വാസം ? ഇന്നലെ മഴയില്‍ കുരുത്ത ഏതു പുത്തന്‍പണക്കാരനും സാധിക്കുമത് , അധികാരത്തിന്റെ കൂടെ ആവശ്യമില്ല.

കുര്യന്‍ ഉള്‍പ്പെടെ നാല്‍പ്പതു പേരുടെ ഭാവി ചോദ്യചിഹ്നമാക്കി കൊണ്ട് 17 വര്‍ഷം ഒരു സാധാരണ പെണ്‍കുട്ടി സമൂഹത്തില്‍ ജീവിക്കുന്നു , ഉന്മൂലനസിദ്ധാന്തത്തിനു വേരോട്ടമുള്ള കേരളത്തില്‍ അവളെങ്ങനെ സുരക്ഷിതയായി ജീവിക്കുന്നു? (സംശയം ഉള്ളവര്‍ ഒരു MLA , MP ക്ക് അല്ലെങ്കില്‍ ഒരു പണക്കാരന് പണി കൊടുത്തു നോക്ക് , ശേഷം നടക്കുന്ന കാര്യങ്ങള്‍ നേരിട്ട് അനുഭവിച്ചു മനസിലാക്കൂ )

ഇനി ആ പെണ്‍കുട്ടിക്ക് നീതി വേണമെങ്കില്‍ എന്ത് കൊണ്ട് മറ്റു 39 പേരെ ശിക്ഷിക്കുന്നില്ല ?! അത് കഴിഞ്ഞു കുര്യന്റെ രക്തത്തിന് വേണ്ടി മുറവിളി കൂട്ടുന്നതില്‍ അത്ഭുതമൊന്നുമില്ല. സാധാരണക്കാരായ 39 പേരെ ശിക്ഷിക്കാന്‍ കോടതിക്ക് ധൈര്യമില്ലേ? ഒരു കുര്യനെ അങ്ങ് കഴുവേറ്റിയാല്‍ മാത്രമേ കുട്ടിക്ക് നീതി കിട്ടൂ?

ഇനി കുര്യന്‍ നിരപരാധി ആണെങ്കില്‍ അയാളുടെ കുടുംബത്തിനു ഉണ്ടാകുന്ന നഷ്ടം നിങ്ങളെങ്ങനെ തിരുത്തും? അഞ്ചുരൂപാ കവറില്‍ ഒരു മാപ്പ് എഴുതി അയക്കാനുള്ള മനസ്ഥിതി നിങ്ങള്‍ക്കുണ്ടോ?

ഒരു ആരോപണത്തിന്റെ മുനയില്‍ ചീന്തി പോകാനുള്ളതല്ല ജനപ്രതിനിധികളുടെ ഭാവി ; അധികാരത്തിന്റെ തിളക്കത്തില്‍ കോടതിക്കും പോലീസിനും കണ്ണുമഞ്ഞളിക്കാനും പാടില്ല. അധികാരത്തിന്റെ മത്ത് തലയ്ക്കു പിടിച്ചു കുതികാല്‍ വെട്ടാന്‍ നടക്കുന്ന രാഷ്ട്രീയഹിജടകള്‍ക്ക് ജനം ചൂട്ടുപിടിക്കേണ്ട ആവശ്യവുമില്ല.

ഇതൊരു കുര്യന്റെ മാത്രം കാര്യമല്ല.



5 അഭിപ്രായങ്ങൾ:

  1. അന്വേഷണമേ ഇല്ല എന്നല്ലേ പറയുന്നേ? പിന്നെയെന്ത് രാജി! ചത്തത് കീരിക്കാടനെങ്കിൽ കൊന്നത് സേതുമാധവനെന്ന് ഉറപ്പുള്ള സന്ദർഭങ്ങളിൽ ഉന്മൂലനമൊക്കെ വേണ്ടവിധം നടക്കുമോ? വോട്ട് ചെയ്യാതിരുന്ന എനിക്കെന്തായാലും ആരും രാജിവെക്കണമെന്ന് പറയാനുള്ള അവകാശമില്ല ഇപ്പോ ഇരയും വേട്ടക്കാരനും അല്ലേ. എന്തുകൊണ്ട് 17 വർഷങ്ങൾക്കിപ്പുറത്തും ഈ ഒരു പേരിനെ ആരോപിക്കുന്നു? വേറെ രാഷ്ട്രീയക്കാർ ഇല്ലേ? പിന്നെ ഇത്രയും കാലത്തിനിടയ്ക്ക് പലവിധ അധികാരങ്ങളൊക്കെ അനുഭവിച്ചു കാണില്ലെ, ഈ ഒരു അന്വേഷണം തീരുന്നതുവരെ പുറത്തിരിക്കുന്നതുകൊണ്ട് എന്തെങ്കിലും നഷ്ടപ്പെടാനുണ്ടോ? അതോ, അതിലെന്തെങ്കിലുമൊക്കെ വാസ്തവമുണ്ടെന്ന് സ്വയം സമ്മതിക്കുന്നോ, ഇനിയൊരു തിരിച്ചുവരവുണ്ടാവില്ലെന്ന് ?...........

    മറുപടിഇല്ലാതാക്കൂ
  2. " ആറു തവണ ലോകസഭയിലേക്കും മൂന്ന് തവണ രാജ്യസഭയിലേക്കും പ്രവേശനം കിട്ടിയ പി ജെ കുര്യന്‍ ഒരു അധ്യാപകന്‍ കൂടെ ആയിരുന്നു " ഇത്തരത്തില്‍ ഉള്ള ഒരു രാഷ്ട്രീയ അതികായകന് എതിരെ ആരോപണം സ്വാഭാവികം ആണു. കുര്യന്‍ ഇത്തവണ തെരെഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ അന്തരീക്ഷവും ശ്രദ്ദേയമാണ് .. സര്‍വകക്ഷി സമ്മതനായാണ് കുര്യന്‍ തെരഞ്ഞെടുക്കപ്പെട്ടത് .

    കുര്യനെയും പെണ്‍കുട്ടിയെയും നേരിട്ടറിയാത്ത എല്ലാവരും കുര്യന്‍ തെറ്റുകാരന്‍ ആണെന്ന് പറയുന്നു , അന്വേഷണ ഉദ്ധ്യോഗസ്ഥര്‍ അടക്കം എല്ലാവരും നേരെ മറിച്ചും . ഒരു പെണ്ണായത് കൊണ്ട് മാത്രം പറയുന്നത് സത്യം ആണെന്ന് വിശ്വസിക്കാന്‍ എനിക്ക് കഴിയില്ല. നിയമം എല്ലാവര്ക്കും ബാധകമാണ് . ഒരു രാഷ്ട്രീയക്കാരന്‍ ആയതു കൊണ്ട് കുര്യനത് നിഷേധിക്കാനും പാടില്ല.

    മറ്റൊരു വസ്തുത - "ചത്തത് കീരിക്കാടനെങ്കിൽ കൊന്നത് സേതുമാധവനെന്ന് ഉറപ്പുള്ള സന്ദർഭങ്ങളിൽ" ആര്‍ക്കാണ് ഉറപ്പു? എന്താണ് ഉറപ്പു ? പെണ്‍കുട്ടിയുടെ മൊഴി മാത്രം ഇതിനു ആധാരമായി കണക്കാക്കാന്‍ പറ്റില്ല . ഐസ്ക്രീം കേസില്‍ റജീന എത്ര തവണയാണ് മൊഴി മാറ്റിയത്? കുര്യന്റെ രാജിക്ക് ശേഷം ഇവള്‍ മൊഴി മാറ്റിയാല്‍ ? ശശി തരൂരിന് സ്ഥാനം നഷ്ടമായ ശേഷം എത്ര കാലം കാത്തിരിക്കേണ്ടി വന്നു തിരിച്ചു കയറാന്‍ ? അതും കോണ്‍ഗ്രസ്‌ പാര്‍ട്ടി അഴിമതിയില്‍ മുങ്ങി കുളിച്ചത് കൊണ്ട് മാത്രം രണ്ടാമത് അവസരം കിട്ടി, അമുല്‍ ബേബിയുടെ വാശിപ്പുറത്ത്. കരുണാകരന്റെ രാഷ്ട്രീയ ഭാവിയില്‍ ഉണ്ടായ വിള്ളല്‍ ആണ് ചാരക്കേസ് , കളവാണെന്ന് തെളിഞ്ഞിട്ടും അന്വേഷിക്കാന്‍ ആരും ഒരുക്കമല്ല . എന്തേ ?!

    ഒരു വിവാദം ഉണ്ടാക്കി അതിന്റെ പുകപടലത്തില്‍ പലതും ചെയ്യാന്‍ കാത്തിരിക്കുന്ന ചിലരെ വിഡ്ഢികളായ ജനം സഹായിക്കരുത് . കാര്യമറിയാത്ത എല്ലാവരും മിണ്ടാതെ ഇരിക്കണം , നിയമം അതിന്റെ വഴിക്ക് നടക്കട്ടെ , പൊതുജന വികാരം അതിനെ ബാധിക്കരുത്.

    കേരളജനത അഹങ്കാരം കൊണ്ട് അന്ധരായ ഒരു ജനവിഭാഗം ആണ് , പേരെഴുതാന്‍ പഠിച്ചപ്പോള്‍ എന്തോ ആയി എന്ന് കരുതുന്നവര്‍ . ഒരു നല്ല സമൂഹം കെട്ടി പടുക്കാന്‍ ഇത്ര നാളായിട്ടും കഴിഞ്ഞില്ല, കാരണം ഈ അനാവശ്യ വിവാദങ്ങള്‍ തന്നെ .

    മാര്‍ക്ക്‌ ആന്റണിയെ ലോകം ഓര്‍ത്തിരിക്കാന്‍ ഒരു പ്രസംഗം കാരണമായെങ്കില്‍ , നിശ്ശബ്ദരായി ഇരുന്ന ഒരു ജനക്കൂട്ടം കൂടി അതിനു സഹായിച്ചിരുന്നു ..

    മറുപടിഇല്ലാതാക്കൂ
  3. ഇരുപതും മുപ്പതും വർഷങ്ങൾക്ക് മുൻപ് താൻ കുട്ടിയായിരുന്നപ്പോൾ തന്നെ പുരോഹിതൻ പീഡിപ്പിച്ചു എന്ന് പറഞ്ഞ് ഈ അടുത്ത കാലത്ത് (ഇപ്പോഴും) ആയിരങ്ങൾ രംഗത്തെത്തിയപ്പോൾ എന്ത് കൊണ്ട് ഇത്രയും കാലം പുറത്ത് പറഞ്ഞില്ല, പറയുവാൻ ഈ കാലയളവിൽ എത്രയോ അവസരങ്ങൾ ഉണ്ടായിരുന്നു എന്നൊന്നും ചോദിക്കാതെ, നിങ്ങൾ നിന്ന് കൊടുത്തതാണെന്നും, നിങ്ങളുടെ വാക്കുകൾ മാത്രം വിശ്വസിക്കുവാൻ ആകില്ല എന്നും വാദിക്കാതെ ലക്ഷങ്ങൾ നഷ്ടപരിഹാരമായി നൽകി സഭ ഊരി പോകുന്നതും പോയി കൊണ്ടിരിക്കുന്നതും നമ്മുടെ മുന്നിൽ തന്നെയല്ലേ നടക്കുന്നത്!!!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മതത്തിന്റെ മറവില്‍ (എല്ലാ മതങ്ങള്‍ക്കും ബാധകം ) പല കൊള്ളരുതായ്മകളും നടക്കുന്നുണ്ട് . പലതും പണം കൊടുത്തും കായികമായും പലതും അടിച്ചമര്‍ത്തപ്പെടുന്നു. പല ആരോപണങ്ങളും സത്യമാണെന്ന് അധികാരികള്‍ക്ക് പൂര്‍ണബോധ്യം ഉള്ളത് കൊണ്ട് അവര്‍ പേരു ചീത്തയാകാതെ ഊരിപ്പോരാന്‍ നോക്കുന്നു. ഇത് ഒരു വശം .

      വെള്ളമടിച്ചു കിണ്ടിയായപ്പോള്‍ തന്നെ കാറില്‍ കയറ്റി ആരൊക്കെയോ കൂട്ടബലാല്‍സംഗം ചെയ്തു എന്ന് പറഞ്ഞു പോലീസിനെ സമീപിച്ച പെണ്ണുമ്പിള്ള കെട്ടിറങ്ങിയപ്പോള്‍ പറഞ്ഞത് പിന്‍വലിച്ചു സ്ഥലം കാലിയാക്കി , പലയിടത്തും കറങ്ങി നടന്നു പലതും ഒപ്പിച്ച ശേഷം വീട്ടുകാര്‍ പിടിക്കും എന്നായപ്പോള്‍ എന്നെ തട്ടി കൊണ്ട് പോയി എന്ന് പറഞ്ഞു കേസ് കൊടുത്തു... ഇത് മറ്റൊരു വശം , ഭാഗ്യത്തിന് ഈ കേസുകളില്‍ ഒന്നും പ്രശസ്തര്‍ ഉള്‍പ്പെട്ടിരുന്നില്ല ,അല്ലെങ്കില്‍ കാണാമായിരുന്നു പുകില് .

      ഇതിനു രണ്ടിനും ഇടയില്‍ ചിന്താശേഷി നഷ്ടപെട്ട ഒരു കൂട്ടം ആളുകള്‍ ബഹളം ഉണ്ടാക്കുന്നു , ആരെയൊക്കെയോ ശിക്ഷിക്കണം എന്ന് വാശി പിടിക്കുന്നു .. അത് നടത്താന്‍ ഇവിടെ കോടതിയും പോലീസും ഉണ്ടെന്നു മറക്കുന്നു.. അവര്‍ക്ക് ഒത്താശ ചെയ്തു കൊണ്ട് കുറെ ചാനലുകളും.




      ഇല്ലാതാക്കൂ
  4. സ്ത്രീപീഡനത്തിനെതിരെ ശക്തമായ ബില്‍ സഭയില്‍ വരുമ്പോള്‍
    ഈ വിഷയത്തെ കുറിച്ചുള്ള അറിവുള്ള ഒരു വ്യക്തിയോ,
    ഇതിന്റെ പേരില്‍ തേജോവധം ചെയ്യപ്പെട്ട ഒരു വ്യക്തിയോ
    സഭ നയിക്കുന്നത്, ഉചിതം തന്നെയാണ്!!
    'വാരാന്ത്യത്തിലെ' വക്കേല്‍ ജയശങ്കര്‍ പറഞ്ഞത് പോലെ,
    'കോടതിയില്‍' എത്തുന്ന പരാതിക്കും, തെളിവുകള്‍ക്കും അല്ലെ
    തീര്‍പ്പ് കല്‍പ്പിക്കാന്‍ പറ്റൂ ; അതിനാണ് ആ ആപ്ത വാക്യം
    "നിയമം നിയമത്തിന്റെ വഴിക്ക്"!

    മറുപടിഇല്ലാതാക്കൂ