2016, നവംബർ 16, ബുധനാഴ്‌ച

ക്യൂ നിന്ന് തളരേണ്ട


" നോട്ട് മാറാൻ ക്യൂവിൽ നിന്ന വൃദ്ധൻ തല കറങ്ങി വീണു.

"പണം നിക്ഷേപിക്കാൻ ക്യൂവിൽ നിന്ന വീട്ടമ്മ കുഴഞ്ഞുവീണു  "

ഇതൊക്കെയാണ് പല മാധ്യമങ്ങളും ചൂടപ്പം പോലെ പടച്ചു വിടുന്ന വാർത്തകൾ ; ഇതിലെ രാഷ്ട്രീയം അവിടെ നിൽക്കട്ടെ ; ഇവിടെ ചെയ്യാൻ പറ്റുന്ന , ജനങ്ങൾക്ക് ഉപകാരമുള്ള ഒരു കാര്യമാണ് ഞാൻ പറയുന്നത് .

ഇപ്പോൾ  ഒട്ടുമിക്ക പുതിയ ബാങ്കുകളിലും ടോക്കൺ  സമ്പ്രദായം ആണുള്ളത്; ക്യൂ അല്ല. അതിൻറെ ഏറ്റവും വല്യ ഗുണം , " എൻറെ നമ്പർ എപ്പോ വരും .. ? "  എന്നുള്ള ഏകദേശ ധാരണ കിട്ടും എന്നുള്ളതാണ്. പണം മാറാൻ ബാങ്കിൽ ചെല്ലുമ്പോൾ കിട്ടുന്ന ടോക്കൺ 250ഉം ഇപ്പോൾ കൈകാര്യം ചെയ്തു കൊണ്ടിരിക്കുന്ന നമ്പർ 65ഉം ആണെങ്കിൽ , ഒരു അഞ്ചു മിനിറ്റ് അവിടെ നിന്ന് , ഓരോ ഇടപാടിനും എടുക്കുന്ന സമയം മനസ്സിലാക്കിയാൽ , സ്വന്തം നമ്പർ വിളിക്കാനുള്ള സമയം കണക്കാക്കാം; വേറെ എന്തെങ്കിലും ചെയ്യാനുണ്ടെങ്കിൽ , ആ സമയം അതിനു ഉപയോഗിക്കാം.  വെറുതെ വെയില്‌ കൊള്ളേണ്ടെന്നു സാരം.


ഇനി ടോക്കൺ ഇല്ലെങ്കിലോ - അവിടെയാണ് ക്യൂ പ്രശ്‌നം ഉണ്ടാകുന്നത് , അതുനുള്ള പോംവഴിയാണ് പറയാൻ വരുന്നത് .

നോട്ട് മാറൽ പ്രശ്നം കാരണം പ്രധാനമായും 4 തരത്തിലുള്ള ഇടപാടുകൾക്കാണ് തിരക്ക്


  1.  പണം എടുക്കാൻ 
  2. പഴയ നോട്ട് അക്കൗണ്ടിലേക്ക് നിക്ഷേപിക്കാൻ 
  3.  നോട്ട് മാറ്റി വാങ്ങാൻ    
  4. മേൽപ്പറഞ്ഞ 2ഉം 3ഉം   


ഈ നാലിനും ഓരോ കോഡ് ഉണ്ടാക്കി , പേപ്പറിൽ താൽക്കാലിക ടോക്കൺ ഉണ്ടാക്കി എടുക്കുക. ഒരു A4 പേപ്പറിൻറെ വലിപ്പം 8.267"x 11.692" ആണ് ; എളുപ്പത്തിന്  8x11 എന്ന് വായിക്കാം .  ഒരിഞ്ചു നീളവും വീതിയും ഉള്ള  88 ടോക്കൺ ഇതിൽ നിന്ന് ഉണ്ടാക്കാം .  ഇങ്ങിനെ രണ്ടോ മൂന്നോ പേപ്പർ ഉണ്ടെങ്കിൽ ഒരു ദിവസത്തെ ആവശ്യത്തിന് ഉള്ളതായി.


ഉദാഹരണത്തിന്
  • WO-101  പണം എടുക്കാൻ 
  • DO -202  പഴയ നോട്ട് അക്കൗണ്ടിലേക്ക് നിക്ഷേപിക്കാൻ 
  • EO-321   നോട്ട് മാറ്റി വാങ്ങാൻ 
  • DE-125     മേൽപ്പറഞ്ഞ 2ഉം 3ഉം 










ഇനി ഡിസ്പ്ലേ ബോർഡ് - അതിനും വഴിയുണ്ട്

ഇതേ കോഡ്  വലുതാക്കി , ഒരു പേജിൽ ഒന്ന് എന്ന കണക്കിൽ , രണ്ടു വശത്തുമായി പ്രിൻറ് ചെയ്തു എടുക്കുക, ഇനിയിത്  സ്പൈറൽ ബൈൻഡ് ചെയ്യുകയോ , സമാനമായ രീതിയിൽ നൂല് കൊണ്ട് കെട്ടുകയോ ചെയ്യാം. ഇത് ബോർഡ് ആയി ഉപയോഗിക്കാം. ഓരോ ഇടപാടും കഴിയുമ്പോൾ നമ്പർ മാറ്റി ഇട്ടാൽ മതി.







 
നിങ്ങൾ ബാങ്കിലല്ല ജോലിയെങ്കിലും , ക്യൂ കാരണം വിഷമിക്കുന്ന ഒരാളാണെങ്കിൽ , ബന്ധപ്പെട്ട അധികൃതരെ ഇക്കാര്യം അറിയിച്ചാൽ , കാര്യങ്ങൾക്കു ഒരടുക്കും ചിട്ടയും ഉണ്ടാകുമെന്നു മാത്രമല്ല , മനഃസമാധാനവും , സമയലാഭവും ഉണ്ടാകും.


ഇത് ഉപകാരപ്രദമാണെന്ന് തോന്നിയാൽ മറ്റുള്ളവരിലേക്കും എത്തിക്കുക.


 




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ